സമനിലയില്‍ മുഖം നഷ്ടപ്പെട്ട് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ബ്രസീല്‍-1 സ്വിറ്റ്സര്‍ലന്‍ഡ്-1 റോസ്റ്റോവ്: ഈ ലോക കപ്പ് വമ്പന്മാര്...
സമനിലയില്‍ മുഖം നഷ്ടപ്പെട്ട് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍
ബ്രസീല്‍-1 സ്വിറ്റ്സര്‍ലന്‍ഡ്-1
ഗ്രൂപ്പ് ഇയില്‍ ആദ്യ മത്സരത്തില്‍ നെയ്മറെയും കൂട്ടരെയും സ്വിറ്റ്സര്‍ലന്‍ഡ് അതിശക്തമായ പ്രതിരോധനിര ഉയര്‍ത്തി സമനിലയില്‍ തളക്കുകയായിരുന്നു. ഓരോ ഗോളടിച്ച് ഇരു ടീമുകളും പിരിഞ്ഞു.
കനത്ത ആക്രമണങ്ങളാണ് ബ്രസീല്‍ നടത്തിയത്. ഫിലിപ്പെ കുടിഞ്ഞോയിലൂടെ ഇരുപതാം മിനിറ്റില്‍ ബ്രസീലാണ് ആദ്യം ഗോളടിച്ചത്. ബോക്സിന് മുന്നില്‍ കിട്ടിയ പന്ത് കുടീഞ്ഞോ വലയിലാക്കുകയായിരുന്നു.
Very beautiful Goal !#BRAxSUI #BRASUI #CM2018 #Brésil #Coutinho #brazil pic.twitter.com/HH1LNuv3Ua
— Ryma (@Ryymaaaaaa) June 17, 2018
പക്ഷേ, അമ്പതാം മിനിറ്റില്‍ സ്റ്റീവന്‍ സൂബറിലൂടെ സമനില ഗോള്‍ പിടിച്ചെടുത്ത് സ്വിസ് ടീം നെയ്മറെയും കൂട്ടരെയും ഞെട്ടിച്ചു. ജെര്ദന് ഷകീരി എടുത്ത കോര്‍ണര്‍ കിക്കില്‍നിന്ന് ഗംഭീര ഹെഡറിലൂടെ പന്ത് സൂബര്‍ വലയിലെത്തിച്ചു.
നെയ്മറെ ചലിക്കാന്‍ അനുവദിക്കാതെ പൂട്ടിക്കൊണ്ടാണ് സ്വിറ്റ്സര്‍ലന്‍ഡ് പ്രതിരോധം തീര്‍ത്തത്. കുടിഞ്ഞോയെയും ഗബ്രിയേല്‍ ജീനസിനെയുമെല്ലാം സ്വിസ് പട പൂട്ടിയിട്ടു.
മൂന്നു പോയിന്റുമായി ഗ്രൂപ്പ് ഇയില്‍ സെര്‍ബിയ ഒന്നാമതെത്തി. ഒരോ പോയിന്റ് വീതം ബ്രസീലും സ്വിറ്റ്സര്‍ലന്‍ഡും പിന്നിലുണ്ട്.
Keywords: Brazil, Serbia, Costa Rica, Switzerland, Disappointing, World Cup , WC openers, Neymar
COMMENTS