ബംഗളൂരു: ബി.ജെ.പിയെയും മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയെയും കുഴപ്പത്തിലാക്കി വീണ്ടും ആരോപണങ്ങള്‍ പുറത്തുവരുന്നു. കോണ്‍ഗ്രസ് എം.എല്‍.എ ബി.സ...
ബംഗളൂരു: ബി.ജെ.പിയെയും മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയെയും കുഴപ്പത്തിലാക്കി വീണ്ടും ആരോപണങ്ങള്‍ പുറത്തുവരുന്നു. കോണ്‍ഗ്രസ് എം.എല്‍.എ ബി.സി.പാട്ടീലിനു മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തു ബി.ജെ.പിയിലെത്തിക്കാന്‍ യെദ്യൂരപ്പ നേരിട്ടു ശ്രമിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ കോണ്‍ഗ്രസ് വക്താക്കള്‍ പുറത്തുവിട്ടു. കോണ്‍ഗ്രസ് സംഘത്തിനൊപ്പം റിസോര്‍ട്ടിലേക്കു പോകരുതെന്നും എന്തെങ്കിലും ന്യായീകരണം പറഞ്ഞു ബെംഗളൂരുവില്‍ തന്നെ തങ്ങണമെന്നും യെദ്യൂരപ്പയെന്ന് അവകാശപ്പെടുന്നയാള്‍ പറയുന്നതായാണ് ഓഡിയോ ക്ലിപ്പിലുള്ളത്. കൂടാതെ മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്യുന്നു.
യെദ്യൂരപ്പയുടെ മകന് ബി.എസ്. വിജയേന്ദ്രയും കോണ്‍ഗ്രസ് എം.എല്‍.എയുടെ ഭാര്യയും തമ്മിലുള്ള ഫോണ്‍ സംഭാഷണവും പുറത്തുവന്നു. മകന്റെ പേരിലുള്ള കേസ് ഒഴിവാക്കാം, ഭര്‍ത്താവിനു മന്ത്രിസ്ഥാനം നല്‍കാം തുടങ്ങിയവയാണ് ഫോണ്‍ സംഭാഷണത്തിലെ വാഗ്ദാനം. ബെള്ളാരി ഖനിവ്യവസായി ജനാര്‍ദന റെഡ്ഡി കോണ്‍ഗ്രസ് എം.എല്‍.എ ബസനഗൗഡയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതെല്ലാം കോണ്‍ഗ്രസ്സിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നവയാണ്.

COMMENTS