കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോക്കുധാരികള്‍ ബാലറ്റ് പെട്ടി തട്ടിയെടുത്തു. ഇന്ന് നടന്ന റീപോളിംഗില്‍ മാല്‍ദയിലെ...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോക്കുധാരികള്‍ ബാലറ്റ് പെട്ടി തട്ടിയെടുത്തു. ഇന്ന് നടന്ന റീപോളിംഗില്‍ മാല്‍ദയിലെ രത്വയില്‍ 76 -ാം പോളിംഗ് ബൂത്തില്‍നിന്നുമാണ് അക്രമിസംഘം ബാലറ്റ് പെട്ടി തട്ടിയെടുത്തത്. തോക്കുകള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങളുമായി എത്തിയാണ് സംഘം ബാലറ്റ് പെട്ടി തട്ടിയെടുത്തത്.
തിങ്കളാഴ്ച നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വ്യാപക അക്രമങ്ങള്‍ ഉണ്ടായതിനെ തുര്‍ന്നാണ് ചില ബൂത്തുകളില്‍ റീപോളിംഗ് നടത്തിയത്. 19 ജില്ലകളിലായി 568 ബൂത്തുകളിലാണ് റീപോളിംഗ് നടന്നത്. സംസ്ഥാനത്ത് തിങ്കളാഴ്ച അരങ്ങേറിയ ബോംബേറും തീവയ്പ്പുമുള്പ്പെടെയുള്ള അക്രമസംഭവങ്ങളില്‍ 12 പേര് കൊല്ലപ്പെട്ടിരുന്നു. അമ്പതിലേറെപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

COMMENTS