പത്തനംതിട്ട: വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജ്ജിനെ അറസ്റ്റുചെയ്യണമെന്ന് തിരുവഞ്ചൂര്‍ ...
പത്തനംതിട്ട: വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജ്ജിനെ അറസ്റ്റുചെയ്യണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ ആവശ്യപ്പെട്ടു. ഡി.സി.സിയുടെ നേതൃത്വത്തില്‍ നടന്ന കലക്ട്രേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ഈ സംഭവത്തിനു മുന്‍പ് കളമേശേരിയില്‍ നിന്നും ഒരു സി.പി.എം നേതാവിന്റെ കോളുകള്‍ എസ്.പിക്കു വന്നിരുന്നെന്നും അതിനുശേഷമാണു ശ്രീജിത്തിന്റെ കൊലപാതകത്തിന് എ.വി. ജോര്‍ജ്ജ് നിര്‍ദ്ദേശം നല്‍കിയതെന്നും തിരുവഞ്ചൂര്‍ ആരോപണം ഉന്നയിച്ചു. അതിനാല്‍ എസ്.പിയുടെ ഫോണിലേക്കു വന്ന കോളുകള്‍ പരിശോധിക്കണമെന്നും കേരളത്തില്‍ പൊലീസിനെ ഉപയോഗിച്ചു നരനായാട്ടാണു നടക്കുന്നതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.

COMMENTS