ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്കി...
ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ പൊലീസിന്റെ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.
കേസില്‍ പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവ് നശിപ്പിക്കപ്പെടും മുന്‍പ് കേസ് അടിയന്തരമായി സി.ബി.ഐയെ ഏല്പിക്കണെന്നും ആവശ്യപ്പെട്ടാണ് ഷുഹൈബിന്റെ പിതാവ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഈ കേസിലെ പ്രതികള്‍ക്ക് സി.പി.എം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ഹൈക്കോടതി സിങ്കിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഈ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. മധ്യവേനല്‍ അവധിക്ക് ശേഷം പരിഗണിക്കാനായി കേസ് മാറ്റുകയും ചെയ്തിരുന്നു. ഈ കാലതാമസം കേസന്വേഷണത്തെ ബാധിക്കുമെന്നു കാണിച്ചാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. അതാണ് ഇപ്പോള്‍ സുപ്രീംകോടതി തള്ളിയിരിക്കുന്നത്.
COMMENTS