സ്കോര്‍ ചെന്നൈ 20 ഓവര്‍ 176/4, രാജസ്ഥാന് 19.5 ഓവര്‍ 177/6 ചെന്നൈ : ബലാബലം നിന്ന മത്സരത്തില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ മു...
സ്കോര്‍ ചെന്നൈ 20 ഓവര്‍ 176/4, രാജസ്ഥാന് 19.5 ഓവര്‍ 177/6
ചെന്നൈ : ബലാബലം നിന്ന മത്സരത്തില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ മുട്ടുകുത്തിച്ച് രാജസ്ഥാന് റോയല്‍സ് ഐപിഎലില്‍ പ്രതീക്ഷ നിലനിറുത്തി. ജോസ് ബട്ലര് എന്ന ഒറ്റയാന്റെ മികവിലാണ് 95 (60) രാജസ്ഥാന് ജയം സ്വന്തമാക്കിയത്.ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടുകയായിരുന്നു. 35 പന്തില്‍ 52 റണ്‍സ് നേടിയ സുരേഷ് റെയ്നയുടെ പ്രകടനമാണ് ചെന്നൈക്കു ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
സ്കോര്‍ 19ല്‍ നില്‍ക്കെ ഇന്‍ഫോം ബാറ്റ്സ്മാന് അന്പാട്ടി റായിഡുവിനെ നഷ്ടപ്പെട്ടു. തുടര്‍ന്ന് റെയ്ന-ഷെയ്ന് വാട്സണ് (31 പന്തില്‍ 39) കൂട്ടുകെട്ട് 86 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പിരിഞ്ഞത്. ഇരുവരും പുറത്തായതോടെ ചെന്നൈയുടെ സ്കോറിംഗ് റേറ്റ് കുറയുകയും ചെയ്തു.
സാം ബില്ലിംഗ്സ് 22 പന്തില്‍ 27 റണ്‍സ് നേടി റണ്ണൗട്ടായി. 23 പന്തില്‍ 33 റണ്‍സുമായി എം.എസ്. ധോണിയും ഒരു റണ്‍സുമായി ബ്രാവോയും പുറത്താകാതെനിന്നു.
രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ രണ്ടു വിക്കറ്റ് നേടി. ചെന്നൈയ്ക്കെതിരായ മത്സരം പരാജയപ്പെട്ടാല്‍ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിക്കുമായിരുന്നു. ഇത്തരമൊരു നിര്‍ണായക ഘടത്തിലാണ് ബട്ലര് ടീമിനാകെ തുണയായത്.
COMMENTS