വാഷിങ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിവാദം രൂക്ഷമാകുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ വിവാദത്തിന് മുന്പ...
വാഷിങ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിവാദം രൂക്ഷമാകുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ വിവാദത്തിന് മുന്‍പന്തിയിലുണ്ട്. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിയമമന്ത്രാലയത്തിലെ ആരെങ്കിലും രാഷ്ട്രീയ ലക്ഷ്യവുമായി നുഴഞ്ഞുകയറുകയോ രഹസ്യ നിരീക്ഷണം നടത്തുകയോ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുകയാണ്.
നിയമമന്ത്രാലയത്തിനാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. തന്റെ പ്രചാരണത്തില്‍ റഷ്യന്‍ ഇടപെടലുണ്ടായി എന്ന വ്യാജ വാര്‍ത്ത പരക്കുന്നതിന് മുമ്പേ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു ചാരന് തന്റെ സംഘത്തില്‍ നിയോഗിക്കപ്പെട്ടുവെന്നും രാഷ്ട്രീയ ആവശ്യത്തിനായി വന്‍ കുഭകോണം നടന്നുവെന്നും പ്രസിഡന്റ് ട്രംപ് തന്നെ ആരോപണം ഉന്നയിക്കുന്നു.
ഇക്കാര്യത്തില്‍ ഒബാമ ഭരണകൂടത്തിലെ ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷണം ആവശ്യപ്പെട്ടുള്ള ഉത്തരവില്‍ ഇന്ന് തന്നെ ഒപ്പുവെക്കുമെന്നും ട്രംപ് വ്യക്തമാക്കി.

COMMENTS