കോഴിക്കോട്: അറസ്റ്റ് ചെയ്ത പ്രതിയെ സി.പി.എം പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ്. കണ്ടാലറ...
കോഴിക്കോട്: അറസ്റ്റ് ചെയ്ത പ്രതിയെ സി.പി.എം പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ്. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നുമാണ് പൊലീസിന്റെ അവകാശവാദം. പേരാമ്പ്രയില്‍ ഇന്നലെ വൈകുന്നേരമാണ് ബോംബേറ് കേസിലെ പ്രതിയായ സുധാകരന് എന്നയാളെ സി.പി.എം പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ചത്.
ശിവജിസേന എന്ന സംഘടനാ പ്രവര്‍ത്തകരും സി.പി.എമ്മുകാരും തമ്മിലുള്ള സംഘര്‍ഷത്തിലുണ്ടായ ബോംബേറില്‍ പ്രതിയായാണ് പൊലീസ് സുധാകരനെ അറസ്റ്റ് ചെയ്തത്.
എന്നാല്‍ ഇയാള്‍ കസ്റ്റഡിയിലായതിന് പിന്നാലെ സ്റ്റേഷനിലേക്ക് എത്തിയ സി.പി.എം പ്രവര്‍ത്തകര്‍ അയാളെ ബലമായി മോചിപ്പിക്കുകയായിരുന്നു. സംഭവം ആദ്യം പുറത്തറിയിക്കാതിരിക്കാനാണ് പോലീസ് ശ്രമിച്ചതെങ്കിലും വിവരം പുറത്തറിഞ്ഞതോടെ കണ്ടാലറിയാവുന്ന സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ കേസെടുക്കുകയായിരുന്നു. രക്ഷപ്പെട്ട സുധാകരനെ കണ്ടെത്താനും പോലീസ് അന്വേഷണം തുടരുകയാണ്.
COMMENTS