കോഴിക്കോട്: നിപ്പ ബാധിച്ച് ജില്ലയില്‍ ഒരു മരണം കൂടി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി റാഷ...
കോഴിക്കോട്: നിപ്പ ബാധിച്ച് ജില്ലയില്‍ ഒരു മരണം കൂടി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി റാഷിന് (25) ആണ് മരിച്ചത്. ഇതോടെ നിപ്പ വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 17 ആയി. ഒന്‍പത് പേര് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ജില്ലയില്‍ ഇപ്പോഴുള്ളത് 1353 പേരാണെന്ന് ജില്ലാ കളക്ടര്‍ യു.വി.ജോസ് പറഞ്ഞു. ബുധനാഴ്ച ലഭിച്ച 12 രക്തസാമ്പിള്‍ പരിശോഘനാഫലങ്ങളില് 11 പേര്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.
കോഴിക്കോട് സ്വദേശിയായ മധുസൂദനന് (55), കാരശ്ശേരി നെല്ലിക്കാപ്പറമ്പ് സ്വദേശി അഖില്‍ (28) എന്നിവര്ബുധനാഴ്ച മരിച്ചിരുന്നു.
അതിനിടെ ഓസ്ട്രേലിയയില്‍ നിന്നും മരുന്നെത്താന്‍ രണ്ടു മൂന്നു ദിവസം കൂടി എടുക്കുമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി. ആര്. രാജേന്ദ്രനും സൂപ്രണ്ട് കെ. ജി. സജീത് കുമാറും പറഞ്ഞു.
Keywords: Nipah virus, Kozhikkodu, disease, death

COMMENTS