കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ ഇല്ലാതാക്കാന്‍ സിപിഎം പ്രാദേശിക നേതാക്കള്‍ പ്രവര്‍ത്തിച്ചുവെന്ന് ശ്രീജിത്തിന്റെ ...
കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ ഇല്ലാതാക്കാന്‍ സിപിഎം പ്രാദേശിക നേതാക്കള്‍ പ്രവര്‍ത്തിച്ചുവെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമളയുടെ ആരോപണത്തെ തുടര്‍ന്ന് അന്വേഷക സംഘം സിപിഎം ഏരിയാ സെക്രട്ടറി എം.കെ. ബാബുവിന്റെ മൊഴിയെടുത്തു.
പ്രത്യേക അന്വേഷണസംഘം ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണ് ബാബുവിന്റെ മൊഴിയെടുത്തത്.
സിപിഎം പ്രതിപ്പട്ടിക തയ്യാറാക്കി പൊലീസിനെക്കൊണ്ട് നടപ്പാക്കിക്കുയായിരുന്നുവെന്നായിരുന്നു ശ്യാമളയുടെ ആരോപണം.
ശ്രീജിത്ത് കൊല്ലപ്പെടുമ്പോള്‍ ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജിനെ സ്വാധീനിക്കാന്‍ സിപിഎം ശ്രമിച്ചതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
കേസില്‍ അമിത താത്പര്യം കാട്ടിയെന്ന കുറ്റത്തിന് എവി ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ജോര്‍ജിന് വീഴ്ച സംഭവിച്ചതായി അന്വേഷക സംഘം കണ്ടെത്തിയിരുന്നു.
സിപിഎം ദേവസ്വം പാടം ബ്രാഞ്ച് കമ്മിറ്റി അംഗം പ്രിയാ ഭരതനാണ് ഗൂഢാലോചനയിലെ മുഖ്യകക്ഷിയെന്നാണ് ശ്രീജിത്തിന്റെ അമ്മയുടെ ആരോപണം. വീട്ടില്‍ പ്രിയ ഇതിനായി യോഗം തന്നെ ചേര്‍ന്നിരുന്നുവെന്നു ശ്യാമള ആരോപിച്ചിരുന്നു. ഈ കൂടിയാലോചനാ യോഗത്തിലാണ് പ്രതിപ്പട്ടിക തയ്യാറാക്കിയത്.
തന്റെ വീട്ടില്‍ യോഗം നടന്നിരുന്നുവെന്നും അതു പാര്‍ട്ടി കാര്യങ്ങള്‍ ചര്ച്ചചെയ്യാനായിരുന്നുവെന്നും ശ്യാമളയെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിക്കുന്നത് ബിജെപിയാണെന്നും പ്രിയ ആരോപിച്ചു.
ഇതേസമയം, ശ്രീജിത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് അമ്മ ശ്യാമള ആവശ്യപ്പെട്ടു.
COMMENTS