തിരുവനന്തപുരം: തമിഴ്നാട്ടില്‍നിന്നു നീറ്റ് പരീക്ഷയെഴുതുന്നതിനായി കേരളത്തിലെത്തിയവര്‍ക്കു സഹായങ്ങള്‍ ലഭ്യമാക്കിയതിന് മുഖ്യമന്ത്രി പിണറായി...
തിരുവനന്തപുരം: തമിഴ്നാട്ടില്‍നിന്നു നീറ്റ് പരീക്ഷയെഴുതുന്നതിനായി കേരളത്തിലെത്തിയവര്‍ക്കു സഹായങ്ങള്‍ ലഭ്യമാക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദന പ്രവാഹം. വാട്സാപ് സന്ദേശങ്ങളിലൂടെയും മൊബൈല്‍ എസ്.എം.എസുകളിലൂടെയുമാണ് ഇവിടെ വന്ന് പരീക്ഷയെഴുതിപ്പോയ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മുഖ്യമന്ത്രിക്കു നന്ദി അറിയിക്കുന്നത്.
ഇന്നലെ നടന്ന നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുന്നതിന് സംസ്ഥാനത്തെ പ്രധാന റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും സഹായ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് കലക്ടര്‍മാര്‍ക്കും പൊലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്നു സി.പി.എം തമിഴ്നാട് സെക്രട്ടറി കെ. ബാലകൃഷ്ണന്, പിണറായിയോടു ഫോണിലൂടെ അഭ്യര്‍ഥിച്ചിരുന്നു.
സംസ്ഥാനത്ത് പുറത്തുനിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് എറണാകുളം ജില്ലയിലാണ്. ഇവിടുത്തെ ഹെല്പ് ഡെസ്കുകളില്‍നിന്നു ലഭിച്ച നമ്പരുകളിലേക്കാണ് മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ ധാരാളം വരുന്നത്.

COMMENTS