ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. ഇതിനെ സംബന്ധിച്ച് വിവാദം നിലനിന്നിരുന്നു. രാഷ്ട്രപതി രംനാഥ് കോവിന്ദ് 1...
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. ഇതിനെ സംബന്ധിച്ച് വിവാദം നിലനിന്നിരുന്നു. രാഷ്ട്രപതി രംനാഥ് കോവിന്ദ് 11 പുരസ്കാരങ്ങള്‍ മാത്രം വിതരണം ചെയ്യുമെന്നുള്ള തീരുമാനത്തിനെതിരെ പുരസ്കാര ജേതാക്കള്‍ പ്രതിഷേധിച്ചിരുന്നു. ബാക്കി പുരസ്കാരങ്ങള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിതരണം ചെയ്യുന്നതിലാണ് പുരസ്കാര ജേതാക്കള്‍ക്ക് എതിര്‍പ്പ്. പുരസ്കാര വിതരണത്തില്‍ വിവേചനം പാടില്ലെന്നാണ് പുരസ്കാര ജേതാക്കളുടെ വിമര്‍ശനം.
നോണ്‍ഫീച്ചര്‍ പുരസ്കാരങ്ങള്‍ വൈകിട്ട് നാലിന് സ്മൃതി ഇറാനി വിതരണം ചെയ്ത ശേഷം 11 പുരസ്കാരങ്ങള്‍ അഞ്ചരയോടെ രാഷ്ട്രപതി വിതരണം ചെയ്യുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മുഴുവന്‍ പുരസ്കാരങ്ങളും വിതരണം ചെയ്യുന്നതിന് രാഷ്ട്രപതിയുടെ ഓഫീസുമായി സംസാരിച്ച ശേഷം തീരുമാനം അറിയിക്കാമെന്നാണ് സ്മൃതി ഇറാനി പുരസ്കാര ജേതാക്കളെ അറിയിച്ചിരിക്കുന്നത്.
COMMENTS