ബംഗളൂരു: അര്‍ബുദ ബാധിതയായ ഉമ്മയെ കാണുന്നതിനായി, കോടതിയുടെ പ്രത്യേക അനുമതിയോടെ, പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മ അദനി കേരളത്തിലേക്ക് തിരിച...
ബംഗളൂരു: അര്‍ബുദ ബാധിതയായ ഉമ്മയെ കാണുന്നതിനായി, കോടതിയുടെ പ്രത്യേക അനുമതിയോടെ, പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മ അദനി കേരളത്തിലേക്ക് തിരിച്ചു.
രാവിലെ 10ന് ബംഗളൂരു ബെന്‍സണ്‍ ടൗണില്‍ നിന്ന് കാര്‍ മാര്‍ഗം പുറപ്പെട്ട മഅദനി വൈകിട്ട് കരുനാഗപ്പള്ളിയിലെത്തും.
എന്‍ഐഎ കോടതി കേരളത്തിലേക്കുള്ള യാത്രക്ക് അനുവാദം നല്‍കിയതിനു ശേഷവും ബംഗളൂരു പൊലീസിന്റെ സുരക്ഷാ അനുമതി വൈകിയതിനാല്‍ ഇന്നലെ യാത്ര മുടങ്ങുകയായിരുന്നു.
കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മഅദനിക്ക് അകമ്പടി പോകാന്‍ പൊലീസുകാരെ വിട്ടുകൊടുക്കാനാവില്ലെന്ന് ബംഗളൂരു സിറ്റി കമ്മീഷണര്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് സിറ്റി ആംഡ് റിസര്‍വ് (സിഎആര്‍) പൊലീസിന്റെ സുരക്ഷ ഏര്‍പ്പാടാക്കിയതിനെ തുടര്‍ന്നാണ് ഇന്ന് യാത്ര തിരിക്കാനായത്.
ഈ മാസം മൂന്നു മുതല്‍ 11 വരെ കേരളത്തില്‍ തങ്ങാനാണ് മഅദനിക്ക് കോടതി അനുമതി നല്‍കിയത്.
COMMENTS