ദുബായ്: ലുലു ഗ്രൂപ്പ് കോഴിക്കോട് നഗരത്തില്‍ ആയിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലി വ്യക്തമാക്കി. നഗരത്തിനു...
ദുബായ്: ലുലു ഗ്രൂപ്പ് കോഴിക്കോട് നഗരത്തില്‍ ആയിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലി വ്യക്തമാക്കി. നഗരത്തിനുള്ളില്‍ അന്താരാഷ്ട്ര കണ്വന്ഷന് സെന്ററും, ഷോപ്പിംഗ് സെന്ററും, ഹോട്ടലും അടങ്ങിയ ബൃഹത് പദ്ധതിയാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. മൂന്ന് മാസത്തിനകം നിര്‍മ്മാണം ആരംഭിക്കുന്ന പദ്ധതി 28 മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മീഞ്ചന്ത അരയിടത്തുപാലം മിനി ബൈപ്പാസിലെ മാങ്കാവില്‍ ലുലു ഗ്രൂപ്പിന്റെ കൈവശമുള്ള 20 ഏക്കര്‍ സ്ഥലത്താവും പദ്ധതി നടപ്പാക്കുക. മൂവായിരം പേര്‍ക്ക് പദ്ധതിയിലൂടെ തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യൂസഫലി പറഞ്ഞു.
നിലവില്‍ കൊച്ചി ഇടപ്പള്ളിയില്‍ ലുലു മാളും, ബോള്‍ഗാട്ടിയില്‍ അന്താരാഷ്ട്ര കണ്വന്ഷന് സെന്ററും, ഹയാത്ത് ബ്രാന്‍ഡില്‍ ആഡംബര ഹോട്ടലും ലുലുവിനുണ്ട്. തിരുവനന്തപുരം ലുലു മാളിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ലുലു സൈബര്‍ പാര്‍ക്കും വൈകാതെ പ്രവര്‍ത്തനസജ്ജമാവും. ഇതോടൊപ്പമാണ് കോഴിക്കോടും സാന്നിധ്യം അറിയിക്കാന്‍ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നത്. ജന്മദേശമായ നാട്ടികയിലും ലുലു ഗ്രൂപ്പ് നിക്ഷേപം നടത്തുമെന്ന് നേരത്തെ യൂസഫലി അറിയിച്ചിരുന്നു.

COMMENTS