തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിച്ചു. മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന് ഉത്തരവിട്ടിരുന്നു. തിരക്...
തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിച്ചു. മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന് ഉത്തരവിട്ടിരുന്നു. തിരക്കിട്ടു ദഹിപ്പിച്ച നടപടി വിവാദമായിട്ടുണ്ട്.
ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷിന്റെ പരാതിയിലാണ് മൃതദേഹം ദഹിപ്പിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഉത്തരവിട്ടത്. ഉത്തരവിന്റെ പകര്‍പ്പുമായി ശാന്തികവാടത്തില്‍ എത്തിയപ്പോഴേക്കും മൃതദേഹം ദഹിപ്പിച്ചിരുന്നു.
ഇങ്ങനെ ഒരു ഉത്തരവ് മനുഷ്യാവകാശ കമ്മിഷന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മനുഷ്യത്വ രഹിതമാണെന്നും ഉത്തരവ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നുമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞത്.
മനുഷ്യാവകാശ കമ്മിഷന് താഴ്ന്ന നിലവാരത്തിലുള്ള രാഷ്ട്രീയ കളരിയിലാണെന്നും അത് നാടിനു ശാപമാണെന്നുമാണ് മന്ത്രിയുടെ ആരോപണം.
മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തെങ്കിലും മരണകാരണം പൂര്‍ണ്ണമായി പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്ന് സുരേഷ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വിദേശ വനിതയുടെ മൃതദേഹം സംസ്കരിക്കുന്നതിനു മുമ്പ് വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ദഹിപ്പിച്ചാല്‍ പുനരന്വേഷണം വേണ്ടി വന്നാല്‍ മൃതദേഹം പരിശോധിക്കാന്‍ കഴിയില്ലെന്നും പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം ദഹിപ്പിക്കരുതെന്നും ക്രൈസ്തവ വിശ്വാസ പ്രകാരം അടക്കം ചെയ്യണമെന്നും കമ്മിഷന് അധ്യക്ഷന്‍ പി. മോഹന്‍ദാസ് ഉത്തരവിട്ടു. ക്രൈസ്തവ വിശ്വാസികള്‍ മൃതദേഹം ദഹിപ്പിക്കാറില്ലെന്നും ദഹിപ്പിച്ചാല്‍ അത് മനുഷ്യാവകാശ ലംഘനമാകുമെന്നും കമ്മിഷന് ഉത്തരവില്‍ പറഞ്ഞു.
വ്യാഴാഴ്ച മൂന്നു മണിക്ക് കമ്മിഷന്റെ ഉത്തരവ് കിട്ടിയെന്നും പൊലീസ് മേധാവിക്ക് കൈമാറിയെന്നും സുരേഷ് പറഞ്ഞു.
തിരുവനന്തപുരത്തെ മന്ത്രിയും പൊലീസ് മേധാവിയും ചേര്‍ന്ന് ചടങ്ങുകള്‍ ധൃതിയിലാക്കിയെന്നുംസുരേഷ് ആരോപിച്ചു. പൊലീസിനും സര്‍ക്കാരിനും എന്തൊക്കെയോ ഒളിക്കാന്‍ ഉള്ളതുകൊണ്ടാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും വിദേശ വനിതയുടെ സഹോദരിയുടെയും ഭര്‍ത്താവിന്റെയും ആവശ്യപ്രകാരമാണ് മൃതദേഹം ദഹിപ്പിച്ചതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
Keywords: Funeral,Foreign lady, Kerala, Murder, Police

COMMENTS