കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ പേരു വലിച്ചിഴച്ചതിന് നടന് ദിലീപിനെതിരെ നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ പത്തു കോടി രൂപയുടെ മാന...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ പേരു വലിച്ചിഴച്ചതിന് നടന് ദിലീപിനെതിരെ നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ പത്തു കോടി രൂപയുടെ മാനഷ്ടക്കേസിന് വക്കീല്‍ നോട്ടീസയച്ചു.
നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചന ഉണ്ടെന്ന ദിലീപിന്റെ പ്രസ്താവനയാണ് കേസിനു കാരണമായി പറയുന്നത്.
ഈ ആരോപണം തനിക്കു മാനഹാനിയുണ്ടാക്കിയെന്നും മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും തനിക്കെതിരെ ആരോപണം പ്രചരിപ്പിച്ചെന്നും ലിബര്‍ട്ടി ബഷീറിന്റെ നോട്ടീസില്‍ പറയുന്നു.
ആരോപണം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ബഷീര്‍ നോട്ടീസില്‍ പറയുന്നു.
ദിലീപ് ജയില്‍ മോചിതനായതില്‍ പിന്നെ ലിബര്‍ട്ടി ബഷീറുമായി രമ്യതയിലെത്താന്‍ ശ്രമം നടന്നിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ ലിബര്‍ട്ടി ബഷീര്‍ കേസുമായി മുന്നോട്ടു പോകുന്നത്.
COMMENTS