ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നാളെ മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും. കുമ്മനം രാജശേഖരന്റെ സത്യപ്രതിജ്ഞ...
ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നാളെ മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും. കുമ്മനം രാജശേഖരന്റെ സത്യപ്രതിജ്ഞയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ മിസോറം രാജ്ഭവനില്‍ ആരംഭിച്ചിട്ടുണ്ട്. നാളെ പതിനൊന്ന് മണിക്കാണ് സത്യപ്രതിജ്ഞ.
തനിക്ക് ഗവര്‍ണര്‍ പദവിയോട് താത്പര്യമില്ലായിരുന്നുവെന്നും സജീവരാഷ്ട്രീയത്തില്‍ തുടരാനാണ് ആഗ്രഹമെന്നും, എന്നാല്‍ രാഷ്ട്രപതിയുടെ ഉത്തരവിനെ ധിക്കരിക്കില്ലെന്നും കുമ്മനം കേന്ദ്രനേതാക്കളെ നേരില്‍ കണ്ട് അറിയിച്ചിരുന്നു.
നിലവിലെ മിസോറം ഗവര്‍ണര്‍ ഇന്ന് വിരമിക്കുന്ന സാഹചര്യത്തില്‍ കുമ്മനം നാളെ തന്നെ സത്യപ്രതിജ്ഞ ചെയ്യുന്നതായിരിക്കും ഉചിതമെന്ന് കേന്ദ്രനേതൃത്വം അദ്ദേഹത്തെ അറിയിച്ചു.
അല്ലാത്ത പക്ഷം അയല്‍സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് മിസോറമിന്റെ ചുമതല നല്കി രാഷ്ട്രപതി വീണ്ടും വിജ്ഞാപനം പുറപ്പെടുവിക്കേണ്ടി വരുമെന്ന കാര്യവും കേന്ദ്രനേതാക്കള്‍ കുമ്മനത്തെ ധരിപ്പിച്ചു. ഇതോടെ പദവിയേറ്റെടുക്കാന് കുമ്മനം സമ്മതമറിയിക്കുകയായിരുന്നു.
COMMENTS