കൊല്ലം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ തട്ടിക്കൊണ്ടുപോയതു മുതലുള്ള വിവരങ്ങള്‍ പൊലീസിന് അറിയാമായിരുന്നു എന്ന് ഐജിയുടെ...
കൊല്ലം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ തട്ടിക്കൊണ്ടുപോയതു മുതലുള്ള വിവരങ്ങള്‍ പൊലീസിന് അറിയാമായിരുന്നു എന്ന് ഐജിയുടെ റിപ്പോര്‍ട്ട്. കാര്യങ്ങളറിഞ്ഞിട്ടും എ.എസ്.ഐ ബിജു മേലുദ്യോഗസ്ഥരെ ഇക്കാര്യങ്ങളൊന്നും അറിയിച്ചില്ല. തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞപ്പോള്‍ എ.എസ്.ഐ ബിജു മുഖ്യ പ്രതി ഷിനു ചാക്കോയെ വിളിച്ച് കെവിനെ തിരിച്ച് വീട്ടിലെത്തിക്കണമെന്ന് നിര്‍ദ്ദേശിച്ചു. തട്ടിക്കൊണ്ടുപോയ സംഭവത്തെ ഗൗരവമായി കണ്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
അന്വേഷണം അട്ടിമറിച്ചതും ഗാന്ധിനഗര്‍ എ.എസ്.ഐ ബിജുവാണ്. ബിജു പ്രതികളുമായി രണ്ട് തവണ ഫോണില്‍ സംസാരിച്ചിരുന്നെന്നും ഞായറാഴ്ച പുലര്‍ച്ചെ എ.എസ്.ഐ ബിജു മാന്നാനത്ത് എത്തിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആറ് മണിക്ക് സംസാരിച്ചപ്പോള്‍ കെവിന് രക്ഷപ്പെട്ടതായി ഷാനു പറഞ്ഞു. ഞായാറാഴ്ച രാവിലെ ഒമ്പത് മണിക്കാണ് എസ്.ഐ ഷിബു വിവരം അറിയുന്നത്. അപ്പോഴും സംഭവത്തിന്റെ ഗൗരവം മനസിലാക്കാതെ കുടുംബപ്രശ്നമാക്കി മാറ്റി. കോട്ടയം ഡി.വൈ.എസ്.പി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തന്നെ അറിഞ്ഞില്ലെന്ന് കാണിച്ച് അദ്ദേഹത്തിന് റിപ്പോര്‍ട്ടില്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്.
എന്നാല്‍ എസ്.ഐ ഷിബുവിനൊപ്പം സസ്പെന്റ് ചെയ്യപ്പെട്ട എ.എസ്.ഐ സണ്ണിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ റെക്കോര്‍ഡിങ് അടക്കമുള്ള രേഖകള്‍ പരിശോധിച്ച ശേഷമാണ് പൊലീസിന് ഗുരുതര വീഴച പറ്റിയതായി ഐ.ജി കണ്ടെത്തിയിരിക്കുന്നത്.

COMMENTS