കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ സംഘര്‍ഷം. കഴിഞ്ഞ ദിവസം കാണാതായി മരിച്ച നിലയില്‍ കാണപ്പെട്ട കെവിന്റെ മൃതദേഹം പ...
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ സംഘര്‍ഷം. കഴിഞ്ഞ ദിവസം കാണാതായി മരിച്ച നിലയില്‍ കാണപ്പെട്ട കെവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി രാവിലെ ഇവിടെ എത്തിച്ചപ്പോള്‍ മുതല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ ഇവിടെ തടിച്ചു കൂടിയിരുന്നു. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് കെവിന്റെ മൃതദേഹം പുറത്തു കൊണ്ടുവന്നപ്പോള്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുംതള്ളും, കല്ലേറും ഉണ്ടാകുകയും ഇതേത്തുടര്‍ന്ന് പൊലീസ് ലാത്തിചാര്‍ജ് തുടങ്ങുകയും സംഭവം സംഘര്‍ഷത്തിലേക്ക് വഴിമാറുകയുമായിരുന്നു.
സി.പി.എം പ്രവര്‍ത്തകര്‍ ഒരുവശത്തും ബിജെപി, കോണ്‍ഗ്രസ്, മറ്റു ദളിത് സംഘടനാ പ്രവര്‍ത്തകര്‍ മറുവശത്തും നിന്നാണ് കല്ലേറ് നടത്തിയത്. തുടര്‍ന്ന് പൊലീസ് ലാത്തിചാര്‍ജ് നടത്തിയാണ് ഇവരെയെല്ലാം ഓടിച്ചത്. ലാത്തിചാര്‍ജ്ജിനെ തുടര്‍ന്ന് ചിതറിയോടിയവര് ഇപ്പോള്‍ മോര്‍ച്ചറിയുടെ പലഭാഗങ്ങളിലായി സംഘടിച്ചു നില്‍ക്കുകയാണ്. രാവിലെ സ്ഥലത്ത് എത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എയും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി.
അതിനിടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കെവിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ആര്.ഡി.ഒയുടെ സാന്നിധ്യത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.

COMMENTS