ബെംഗളുരൂ: രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന സത്യപ്രതിജ്ഞ ഇന്ന്. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സെക്യുലര്‍ സഖ്യം ഇന്നു വൈകിട്ട് 4.30ന് സത്...
ബെംഗളുരൂ: രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന സത്യപ്രതിജ്ഞ ഇന്ന്. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സെക്യുലര്‍ സഖ്യം ഇന്നു വൈകിട്ട് 4.30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
മുഖ്യമന്ത്രിയായി എച്ച്.ഡി.കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി പിസിസി അധ്യക്ഷന്‍ ഡോ.ജി.പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസിനു 22 മന്ത്രിസ്ഥാനവും ജെഡിഎസിനു മുഖ്യമന്ത്രി ഉള്‍പ്പെടെ 12 മന്ത്രിമാരുമെന്നാണ് ധാരണ.
മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ കെ.ആര്.രമേഷ് കുമാറാണ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെഡിഎസിനാണ്.
വ്യാഴാഴ്ച സ്പീക്കര്‍ തിരഞ്ഞെടുപ്പിനു പിന്നാലെ വിശ്വാസവോട്ടെടുപ്പ് നടക്കും. 117 എംഎല്‍എമാരാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനുള്ളത്. എംഎല്‍എമാരെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇരുപാര്‍ട്ടികളും ജാഗ്രതയിലാണ്.
വിധാന്‍ സൗധിനു മുമ്പിലെ ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. കോണ്‍ഗ്രസ്, ബിഎസ്പി, സിപിഎം, എഎപി തുടങ്ങിയ പാര്‍ട്ടികളിലെ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.
Highlight: Karnataka oath taking ceremony

COMMENTS