ഭേദപ്പെട്ട വിജയമായിരുന്ന പൂമരത്തിനു ശേഷം കാളിദാസ് ജയറാം വീണ്ടും മലയാളത്തിലെത്തുന്നു. ഇക്കുറി ജീത്തു ജോസഫിന്റെ ചിത്രത്തിലാണ് കാളിദാസ് അഭി...
ഭേദപ്പെട്ട വിജയമായിരുന്ന പൂമരത്തിനു ശേഷം കാളിദാസ് ജയറാം വീണ്ടും മലയാളത്തിലെത്തുന്നു. ഇക്കുറി ജീത്തു ജോസഫിന്റെ ചിത്രത്തിലാണ് കാളിദാസ് അഭിനയിക്കുന്നത്.
കാളിദാസ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. പൂമരത്തിനു ശേഷം മലയാള ചിത്രം ഏതെന്ന് സുഹൃത്തുക്കള്‍ ചോദിക്കുന്നു. ഇപ്പോള്‍ അതിന് ഉത്തരം നല്കാന് സമയമായി. നമ്മുെട ജീത്തു സാറിനൊപ്പമാണ് അടുത്ത ചിത്രം.
ഈ വര്‍ഷത്തില്‍ തന്നെ ചിത്രം ഉണ്ടാകുമെന്നും കാളിദാസ് പറയുന്നു. ചിത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാറായിട്ടില്ലെന്നാണ് കാളിദാസ് പറയുന്നത്.
അല്‍ഫോണ്‍സ് പുത്രന്റെ തമിഴ് ചിത്രത്തിലാണ് കാളിദാസ് ഇപ്പോള്‍ അഭിനയിക്കുന്നത്.
COMMENTS