കൈരാന: കര്‍ണ്ണാടകയിലെ നാടകീയമായ തെരഞ്ഞെടുപ്പ് പരീക്ഷണങ്ങള്‍ക്ക് ശേഷം അടുത്ത അഗ്നിപരീക്ഷയിലേക്ക് ബി.ജെ.പി കടക്കുന്നു. യു.പിയിലെ ലോകസഭ, അസ...
കൈരാന: കര്‍ണ്ണാടകയിലെ നാടകീയമായ തെരഞ്ഞെടുപ്പ് പരീക്ഷണങ്ങള്‍ക്ക് ശേഷം അടുത്ത അഗ്നിപരീക്ഷയിലേക്ക് ബി.ജെ.പി കടക്കുന്നു. യു.പിയിലെ ലോകസഭ, അസംബ്ലി മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ് ബിജെപിക്ക് അഗ്നിപരീക്ഷയാകുന്നത്. രണ്ടു തട്ടിലായിരുന്ന ബി.എസ്.പിയും എസ്.പിയും ഒരുമിച്ചതാണ് ബിജെപിയെ കുഴപ്പത്തിലാക്കുന്നത്.
നേരത്തെ ഗൊരക്പൂര്‍, ഫുല്‍പൂര്‍ എന്നീ ലോകസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.എസ്.പി എസ്.പി ഒരുമിച്ചപ്പോള്‍ ബിജെപി പരാജയപ്പെട്ട അനുഭവവുമുണ്ട്. അതാണ് ബി.ജെ.പിയെ കുഴയ്ക്കുന്നത്.
ബി.ജെ.പിയിലെ പ്രധാനിയായ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഇവിടുത്തെ വിജയം ബി.ജെ.പിക്ക് അനിവാര്യമാണ്. കൈരാനയില്‍ യോഗി തന്നെയാണ് പ്രചാരണങ്ങളിലെ താരവും. യോഗി പങ്കെടുക്കുന്ന വമ്പന്‍ റാലികളും അരങ്ങേറുന്നുണ്ട്. കര്‍ണാടക രാഷ്ട്രീയത്തിലെ തിരിച്ചടികളോ ബി.ജെ.പിക്കെതിരായ മറ്റ് ആരോപണങ്ങളോ തെരഞ്ഞെടിപ്പിനെ സ്വാധീനിക്കില്ലെന്നാണ് വിലയിരുത്തല്‍.
കൈരാനയില്‍ ബിജെപി എം.പി ഹുക്കും സിങ്ങിന്റെയും നൂര്‍പൂരില്‍ ബി.ജെ.പി എം.എല്‍.എ ലോകേന്ദ്ര സിങ് ചൗഹാന്റെയും മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ച ഉത്തര്‍പ്രദേശില്‍ ബി.എസ്.പി - എസ്.പി സഖ്യം ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഒരുമിച്ച് മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൈരാനയിലെ വിജയത്തെ ആശ്രയിച്ചായിരിക്കും വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് ഫലവും എന്നാണ് വിലയിരുത്തല്‍.

COMMENTS