കോട്ടയം: കോട്ടയത്ത് വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു. കിടങ്ങൂര്‍ കുളങ്ങരമുറിയില്‍ പരേതനായ വാസുദേവിന്റെ മകള്‍ സൂര്യ വാസന് (29) ...
കോട്ടയം: കോട്ടയത്ത് വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു. കിടങ്ങൂര്‍ കുളങ്ങരമുറിയില്‍ പരേതനായ വാസുദേവിന്റെ മകള്‍ സൂര്യ വാസന് (29) ആണ് മരിച്ചത്.
കോട്ടയത്തു നിന്ന് തിരുവഞ്ചൂരേക്ക് ബൈക്കില്‍ പോകവേയാണ് അപകടമുണ്ടായത്. ബൈക്കില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അച്ഛന്റെ സഹോദരന്റെ മകനാണ് ബൈക്ക് ഓടിച്ചിരുന്നത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സൂര്യയെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൗമുദി ടിവിയില്‍ വാര്‍ത്ത അവതാരകയായിരുന്നു സൂര്യ.
Highlight: Journalist died in accident in Kottayam
COMMENTS