Search

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസ്: അന്വേഷണം അവസാന ഘട്ടത്തിലേക്ക്; നാലുപേര്‍ കൂടി അറസ്റ്റില്‍

ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ കര്‍ണാടക പ്രത്യേകസംഘം നടത്തുന്ന അന്വേഷണം അന്തിമ ഘട്ടത്തിലേക്കെന്നു സൂചന. കേസില്‍ നാലുപേര്‍ കൂടി   അറസ്റ്റിലായതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പ്രതികള്‍ അറസ്റ്റിലായ വിവരം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മഹാരാഷ്ട്രയിലെ ഹിന്ദു ജാഗരണ്‍ സമിതി പ്രവര്‍ത്തകന്‍ അമോല്‍ കാലെ, ഗോവയിലെ സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകന്‍ അമിത് ദെഗ്‌വേകര്‍, കര്‍ണ്ണാടകയിലെ വിജയാപുര സ്വദേശി മനോഹര്‍ എഡാവെ മംഗലാപുരത്തെ ഹിന്ദു ജാഗരണ്‍ സമിതിക്കാരന്‍ സുജീത് കുമാര്‍  എന്നിവരാണ് പിടിയിലായതായി സൂചനയുള്ളത്.

മാര്‍ച്ചില്‍ കേസില്‍ പിടിയിലായ ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ കെടി നവീന്‍കുമാറുമായി ബന്ധമുണ്ടായിരുന്നവരാണ് ഇവര്‍. തെളിവെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയിലേയും ഗോവയിലേയും മഹാരാഷ്ട്രയിലേയും കേന്ദ്രങ്ങളില്‍ മേയ് 22ന് അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു.

എഴുത്തുകാരനും യുക്തിവാദിയുമായ പ്രൊഫ.കെഎസ് ഭഗവാനെ വധിക്കാനും ഈ സംഘം ലക്ഷ്യമിട്ടിരുന്നു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസ്: അന്വേഷണം അവസാന ഘട്ടത്തിലേക്ക്; നാലുപേര്‍ കൂടി അറസ്റ്റില്‍