സ്വന്തം ലേഖകന്‍ മലപ്പുറം: എടപ്പാളിലെ തിയറ്ററില്‍വച്ച് പത്തു വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവം വേണ്ടവിധം കൈകാര്യം ചെയ്യുന്നതില്‍ വീഴ...
മലപ്പുറം: എടപ്പാളിലെ തിയറ്ററില്‍വച്ച് പത്തു വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവം വേണ്ടവിധം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചവരുത്തിയ ഡിവൈ എസ്പിക്കെതിരേ നടപടിയുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
ബാലപീഡനം തടയുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശം ഡിവൈ എസ്പി പാലിച്ചില്ല. ഇക്കാര്യം അന്വേഷിച്ചു നടപടിയെടുക്കുമെന്നും ഡിജിപി പറഞ്ഞു.
ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ പൊലീസിനു വീഴ്ചപറ്റിയെന്ന് സംസ്ഥാന വനിതാ കമ്മിഷന് അദ്ധ്യക്ഷ എംസി ജോസഫൈന് നേരത്തേ പറഞ്ഞിരുന്നു. പൊലീസിന്റെ അനാസ്ഥയ്ക്കെതിരേ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.
കേരളത്തിലും ഗള്‍ഫിലും വെള്ളി ആഭരണശാലകള്‍ നടത്തുന്ന കോടീശ്വരനാണ് പ്രതി മൊയ്തീന് കുട്ടി. ഇയാളുടെ സ്വാധീനത്തിനും പണത്തിനും മുന്നില്‍ പൊലീസിനു മുട്ടിടിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തെളിവു സഹിതം പരാതി കൊടുത്തിട്ടും ദിവസങ്ങളോളം പൊലീസ് ഈ കേസ് മുക്കുകയായിരുന്നു. കേസൊതുക്കാനുള്ള ശ്രമം പാളിയത് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ്.
കേസൊതുക്കാന്‍ ശ്രമിച്ചതിന് ചങ്ങംരംകുളം എസ് ഐ കെ ജി ബേബിയെ ഇതിനകം സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഉന്നതങ്ങളിലെ സമ്മര്‍ദ്ദത്തിനു ബേബി വഴങ്ങിയെന്നാണ് അറിയുന്നത്.
COMMENTS