കോഴിക്കോട്: പേരാമ്പ്രയില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് സി.പി.എം പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ച പ്രതിയെ തിരികെ പൊലീസ് സ്റ്റേഷനില്‍ ഹാജ...
കോഴിക്കോട്: പേരാമ്പ്രയില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് സി.പി.എം പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ച പ്രതിയെ തിരികെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. ബോംബേറ് കേസിലെ പ്രതി സുധാകരനെയാണ് സി.പി.എം പ്രവര്‍ത്തകര്‍ തിരികെ ഹാജരാക്കിയത്.
ശിവജി സേന എന്ന സംഘടനയുടെ പ്രവര്‍ത്തകന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയാണ് സുധാകരന്. സുധാകരനായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സി.പി.എം പ്രവര്‍ത്തകര്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയത്. ഇയാളോടൊപ്പം ഇതേ കേസ്സിലെ മറ്റൊരു പ്രതി ചിന്നന്നേയും പൊലീസില്‍ ഹാജരാക്കി. ഈ കേസില്‍ നേരത്തെ ഒരു സി.പി.എം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ ഈ കേസില്‍ ശിവജി സേനാ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തതിലുള്ള പ്രതികരണമാണ് ഇന്നലെ ഉണ്ടായതെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം.
പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച സംഭവത്തില്‍ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുള്ള നേതൃത്വത്തിന്റെ ഇടപെടലാണ് ഉടന്‍ പ്രതിയെ പൊലീസില്‍ ഹാജരാക്കാന്‍ കാരണം. സംഭവത്തില്‍ കൂടുതല്‍ വിശദീകരണം നല്കാന് പൊലീസ് തയ്യാറായില്ല.
COMMENTS