ലക്നൗ: പാകിസ്ഥാനില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന്റെ വീട്ടിലെ പാചകക്കാരന് പാക് ചാരനാണെന്നു കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശിയായ രമേശ് സിങ്ങാണ് ര...
ലക്നൗ: പാകിസ്ഥാനില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന്റെ വീട്ടിലെ പാചകക്കാരന് പാക് ചാരനാണെന്നു കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശിയായ രമേശ് സിങ്ങാണ് രണ്ടു വര്‍ഷമായി ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ ജോലി ചെയ്യുന്നത്.
പാക് ചാരസംഘടന ഐഎസ്ഐക്കു വേണ്ടി രമേശ് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി രമേശ് സിങ്ങിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
2015 ലാണ് സിങ് പാചകക്കാരനായി നയതന്ത്രജ്ഞന്റെ വീട്ടിലെത്തുന്നത്. 2017 വരെ ജോലി ചെയ്തു. നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്കുന്നതിനു ഐഎസ്ഐ ഇയാള്‍ക്കു പണം വാഗ്ദാനം ചെയ്തു. ഉദ്യോഗസ്ഥന്റെ ഡയറിയും ചില രേഖകളും ഇയാള്‍ ഐഎസ്ഐക്കു കൈമാറിയിട്ടുണ്ടെന്നാണ് സൂചന.
പിത്തോരഖണ്ഡിലെ ഗരലി ഗ്രാമത്തില്‍ നിന്നാണ് ഇയാളെ ഉത്തര്‍പ്രദേശിലെ ഭീകരവിരുദ്ധ സ്ക്വാഡും സൈനിക രഹസ്യാന്വേഷണ വിഭാഗവും ഉത്തരാഖണ്ഡ് പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ രമേശ് സിങ്ങിനെ റിമാന്‍ഡ് ചെയ്തു.
Highlight: Cook bugged indian diplomats house in pakistan gave info to isi

COMMENTS