ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് തുടങ്ങി. ഇന്നു രാവിലെ ഏഴ് മണി മുതല്‍ പോളിങ് ആരംഭിച്ചു. ഇതിന് മുന്നോടിയായി ആറ് മ...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് തുടങ്ങി. ഇന്നു രാവിലെ ഏഴ് മണി മുതല്‍ പോളിങ് ആരംഭിച്ചു. ഇതിന് മുന്നോടിയായി ആറ് മണിക്ക് പോളിങ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തില്‍ മോക് പോളിങ് നടത്തി. രണ്ടു ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. സ്ഥാനാര്‍ത്ഥികളുടെ എണ്ണം കണക്കിലെടുത്ത് ഒരു ബൂത്തില്‍ രണ്ട് വോട്ടിങ് മെഷീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
മൂന്ന് മുന്നണികളും ശക്തമായ പ്രചരണം കാഴ്ചവെച്ച ചെങ്ങന്നൂരില്‍ കടുത്ത ത്രികോണ മത്സരമാണ് നടക്കുന്നത്. രാവിലെ തന്നെ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ് ദൃശ്യമാകുന്നത്.
17 സ്ഥാനാര്‍ഥികളും നോട്ടയും ഉള്‍പ്പടെ 18 പേര് ഉള്ളതിനാല്‍ ഒരു പോളിങ് ബൂത്തില്‍ രണ്ടു വോട്ടിങ് യന്ത്രങ്ങളാണ് ഉള്ളത്. എന്തെങ്കിലും കാരണം കൊണ്ട് വോട്ടിംഗ് മെഷീന് തകരാറിലായാല്‍ അര മണിക്കൂറിനുള്ളില്‍ പകരം സംവിധാനം ഉറപ്പാക്കും. എല്ലാ ബൂത്തുകളിലും ഹരിത ചട്ടം പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്.

COMMENTS