മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്നു കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ രത്നവ്യാപാരി നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്...
മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്നു കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ രത്നവ്യാപാരി നീരവ് മോദിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ബാങ്കില്‍നിന്നു 13,400 കോടി രൂപ തട്ടിയ കേസില്‍ ആദ്യത്തെ കുറ്റപത്രമാണ് മുംബൈ കോടതിയില്‍ സമര്‍പ്പിക്കുന്നത്. നീരവിനൊപ്പം അമ്മാവന് മെഹുല്‍ ചോക്സിയും പി.എന്‍.ബി ഉദ്യോഗസ്ഥരും ഉള്‍പ്പെടെ പ്രതികളാണ്. കേസില്‍ 19 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. കുറ്റാരോപിതര്‍ക്ക് ഇനി ജാമ്യത്തിനും ശ്രമിക്കാനാകില്ല.
വിദേശത്തുനിന്നു വായ്പയെടുക്കാന്‍ ജാമ്യപത്രം നല്കുന്നതില് ഉള്‍പ്പെടെ റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ പി.എന്‍.ബി പാലിച്ചില്ലെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. എല്ലാ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തെന്നും കേസില്‍ ഉള്‍പ്പെടുത്താന്‍ തക്ക തെളിവു ലഭിച്ചിട്ടുണ്ടെന്നും സി.ബി.ഐ വ്യക്തമാക്കി.
ഈ ആഴ്ച അവസാനം നല്കാനിരിക്കുന്ന അടുത്ത കുറ്റപത്രത്തില്‍ നീരവ് മോദിയുടെ ഭാര്യ ആമി, സഹോദരന് നിഷാല്‍ തുടങ്ങിയ മറ്റു കുടുംബാംഗങ്ങളെയും പ്രതി ചേര്‍ക്കും. നീരവും മെഹുലും രാജ്യം വിട്ട സാഹചര്യത്തില്‍ ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വാറണ്ടുകള്‍ പുറപ്പെടുവിച്ചിരിക്കുകയാണ്.

COMMENTS