തൂത്തുകുടി: വേദാന്ത ചെമ്പു ശുദ്ധീകരണശാലയ്ക്ക് സമീപമുണ്ടായ പൊതുജന പ്രതിഷേധത്തിലുണ്ടായ പൊലീസ് വെടിവയ്പ്പില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍...
തൂത്തുകുടി: വേദാന്ത ചെമ്പു ശുദ്ധീകരണശാലയ്ക്ക് സമീപമുണ്ടായ പൊതുജന പ്രതിഷേധത്തിലുണ്ടായ പൊലീസ് വെടിവയ്പ്പില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ ഡി.എം.കെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഇന്ന് ബന്ദ് ആചരിക്കുന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുമണിവരെയാണ് ബന്ദ്.
കമ്പനിയില്‍ നിന്നു പുറന്തള്ളുന്ന മാലിന്യങ്ങള്‍ ജലം മലിനമാക്കുന്നതില്‍ പ്രതിഷേധിച്ച് നൂറു ദിവസമായി നാട്ടുകാര്‍ സമരത്തിലായിരുന്നു. ഈ സമരത്തിനിടെയാണ് പൊലീസിന്റെ ഭാഗത്തു നിന്ന് വെടിവയ്പ്പ് ഉണ്ടായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായുണ്ടായ വെടിവയ്പ്പില്‍ പതിമ്മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.
ഈ വെടിവയ്പ്പ് സിറ്റിംഗ് ജഡ്ജി അന്വേഷിക്കുക, മുഖ്യമന്ത്രിയും ഡി.ജി.പിയും രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇ്ന്ന് ബന്ദ് നടത്തുന്നത്.
റോഡ്, റെയില്‍ മാര്‍ഗ്ഗങ്ങള്‍ എന്നിവ പ്രതിഷേധക്കാര്‍ ഉപരോധിച്ചേക്കും. പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തൂത്തുക്കുടി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലടക്കം സുരക്ഷ ശക്തമാണ്.
എന്നാല്‍ സര്‍ക്കാര്‍ ബസ്സുകള്‍ ഇന്ന് സര്‍വീസ് നടത്തും. എ.ഐ.എ.ഡി.എം.കെ അനുകൂല തൊഴിലാളി സംഘടനകളിലെ ജീവനക്കാരെ ഉപയോഗിച്ച് ബസുകള്‍ സര്‍വീസ് നടത്താനാണ് തീരുമാനം.

COMMENTS