പാലക്കാട്: വിനായകന് മികച്ച നടനുള്ള പുരസ്കാരം നല്കുമ്പോള് വേദി പങ്കിടാന്‍ മടിച്ചവരാണ് സിനിമാ താരങ്ങളെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി ...
പാലക്കാട്: വിനായകന് മികച്ച നടനുള്ള പുരസ്കാരം നല്കുമ്പോള് വേദി പങ്കിടാന്‍ മടിച്ചവരാണ് സിനിമാ താരങ്ങളെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന് ആരോപിച്ചു. പാലക്കാട് ചിറ്റൂരില്‍ കൈരളി, ശ്രീ തിയ്യറ്ററുകളുടെ ഉദ്ഘാടന ചടങ്ങില്‍ വച്ചാണ് മന്ത്രി ഈ ആരോപണം ഉന്നയിച്ചത്.
എന്നാല്‍ ക്ഷണിക്കാത്തത് കൊണ്ട് മാത്രമാണ് താന്‍ വിനായകന്റെ പരിപാടിക്ക് പോകാത്തതെന്നും പുരസ്കാരസമ്മാന ചടങ്ങില്‍ പങ്കെടുക്കാത്തതിനെക്കുറിച്ച് പാര്‍ട്ടി എം.പി.യും എം.എല്‍.എയും ഒക്കെയായ നടന്മാരാണ് മറുപടി പറയേണ്ടതെന്നും ചടങ്ങില്‍ പങ്കെടുത്ത നടനും സംവിധായകനുമായ ജോയി മാത്യു മന്ത്രിക്ക് മറുപടി നല്കി.
എന്നാല്‍ വിഷയം വിവാദമായതോടെ തങ്ങള്‍ ജോയി മാത്യുവിനെ ക്ഷണിച്ചിരുന്നില്ലെന്നും ക്ഷണിച്ചിട്ട് വരാതിരുന്നവരെയാണ് താന്‍ ഉദ്ദേശിച്ചതെന്നും മന്ത്രി എ.കെ. ബാലന് വ്യക്തമാക്കി.
COMMENTS