ന്യൂഡല്‍ഹി: രാജ്യത്ത് നോട്ടുക്ഷാമം ഇല്ലെന്ന് സാമ്പത്തിക സെക്രട്ടറി സുഭാഷ്ചന്ദ്ര ഗാര്‍ഗ് വ്യക്തമാക്കി. 100, 500, 2000 രൂപ നോട്ടുകളുടെ ലഭ്യ...
ന്യൂഡല്‍ഹി: രാജ്യത്ത് നോട്ടുക്ഷാമം ഇല്ലെന്ന് സാമ്പത്തിക സെക്രട്ടറി സുഭാഷ്ചന്ദ്ര ഗാര്‍ഗ് വ്യക്തമാക്കി. 100, 500, 2000 രൂപ നോട്ടുകളുടെ ലഭ്യത രാജ്യത്ത് മികച്ച നിലയിലാണെന്നും വര്‍ദ്ധിച്ച ആവശ്യകത പരിഗണിച്ച് ഇനിമുതല്‍ ദിനംപ്രതി 3000 കോടിയുടെ 500 രൂപ നോട്ടുകള്‍ അച്ചടിക്കുമെന്നും അദ്ദേഹം അറിയിച്ചു. 500 രൂപ നോട്ടുകളുടെ ആവശ്യകത വലിയതോതില്‍ വര്‍ദ്ധിക്കുന്നതിനാലാണ് അവ കൂടുതലായി അച്ചടിക്കാന്‍ തീരുമാനിച്ചതെന്നും ഗാര്‍ഗ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 2000 രൂപയുടെ നോട്ടുകള്‍ ആളുകള്‍ അധികം ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് ഏഴ് കോടി രൂപയുടെ 2000 രൂപ നോട്ടുകള്‍ സജ്ജമാണ് അതിനാല്‍ പുതിയ 2000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കേണ്ട കാര്യമില്ലന്നും സാമ്പത്തിക കാര്യ സെക്രട്ടറി അറിയിച്ചു. അതേസമയം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എ.ടി.എം പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും രാജ്യത്തെ 85 ശതമാനം വരുന്ന എ.ടി.എമ്മുകളും സജീവമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

COMMENTS