കൊച്ചി: ജൂണ്‍ 1 മുതല്‍ ആഗസ്റ്റ് 15 വരെ സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളും ദേശീയപാതയും ഒരു കാരണവശാലും പൊളിക്കാനോ മുറിക്കാനോ പാടില്ലെന്ന് നി...
കൊച്ചി: ജൂണ്‍ 1 മുതല്‍ ആഗസ്റ്റ് 15 വരെ സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളും ദേശീയപാതയും ഒരു കാരണവശാലും പൊളിക്കാനോ മുറിക്കാനോ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് അറിയിച്ചു. എറണാകുളം കളക്ട്രേറ്റിലെ ആസൂത്രണ ഹാളില്‍ ചേര്‍ന്ന സംസ്ഥാന എന്‍ജിനീയര്‍മാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കേബിള്‍ കമ്പനികളടക്കമുള്ള സ്വകാര്യ ഏജന്‍സികള്‍ക്കും ഇത് ബാധകമായിരിക്കും. ഇത് ആരെങ്കിലും ലംഘിച്ചാല്‍ ഹൈവേ സംരക്ഷണ നിയമപ്രകാരവും, പൊതുമരാമത്ത് മാന്വല്‍ പ്രകാരവും നടപടികള്‍ എടുക്കുമെന്നും മന്ത്രി അറിയിച്ചു.

COMMENTS