കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഇരട്ട ചാവേര്‍ ആക്രമണമുണ്ടായി. സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകരടക്കം 21 പേര് കൊല്ലപ്പെട്ടു, ...
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഇരട്ട ചാവേര്‍ ആക്രമണമുണ്ടായി. സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകരടക്കം 21 പേര് കൊല്ലപ്പെട്ടു, 27 പേര്‍ക്കു പരിക്കേറ്റു. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയിലെ മുതിര്‍ന്ന ഫൊട്ടോഗ്രാഫര്‍ ഷാ മറായി ഉള്‍പ്പെടെ മൂന്നു മാധ്യമപ്രവര്‍ത്തകരാണു മരിച്ചത്. ആദ്യസ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയുണ്ടായ സ്ഫോടനമാണു ഷാ മറായിയയുടെ ജീവനെടുത്തത്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലെത്തിയ ഭീകരന് ജനക്കൂട്ടത്തിനിടയില്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ബൈക്കില്‍ ഘടിപ്പിച്ച നിലയിലായിരുന്നു ആദ്യസ്ഫോടനത്തിന് ഇടയാക്കിയ ബോംബ്. ഈ സ്ഫോടനത്തില്‍ നാലുപേര്‍ മരിക്കുകയും അഞ്ചു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നേരത്തെ ഇവിടെ വോട്ടേഴ്സ് രജിസ്ട്രേഷന് സെന്ററിലുണ്ടായ സ്ഫോടനത്തില്‍ അറുപത് പേര് മരിച്ചിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഇവിടം ഇപ്പോള്‍ കനത്ത സുരക്ഷാവലയത്തിലാണ്.

COMMENTS