കൊച്ചി: ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജിന് കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്സ് പിരിച്ചുവിട്ടു. വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്ത...
കൊച്ചി: ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജിന് കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്സ് പിരിച്ചുവിട്ടു. വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന്റെ സാഹചര്യത്തിലാണ് ടൈഗര്‍ ഫോഴ്സ് പിരിച്ചുവിട്ടത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ഈ ഫോഴ്സായിരുന്നു.
ശ്രീജിത്ത് പൊലീസ് മര്‍ദ്ദനത്തെതുടര്‍ന്നാണ് മരിച്ചതെന്ന ആരോപണത്തെതുടര്‍ന്ന് ടൈഗര്‍ ഫോഴ്സ് അംഗങ്ങളെ വിളിച്ചുവരുത്തി എസ്.പി അവരെ തീരുമാനം അറിയിക്കുകയും ജില്ലാ ആസ്ഥാനങ്ങളിലേക്ക് തിരികെ പോകുവാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.
എ.ആര് ക്യാമ്പുകളിലെ പൊലീസുകാരായ ഇവര്‍ റൂറല്‍ എസ്.പിയുടെ നിയന്ത്രണത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നവരാണ്. അതിനാല്‍ മറ്റാര്‍ക്കും ഇവരുടെ മേല്‍ അധികാരമില്ല.
COMMENTS