ന്യൂഡല്‍ഹി: പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി എം.പിമാരും ഇന്ന് ഉപവാസം നടത്തുന്നു. തമിഴ്നാ...
ന്യൂഡല്‍ഹി: പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി എം.പിമാരും ഇന്ന് ഉപവാസം നടത്തുന്നു. തമിഴ്നാട്ടില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഒരുക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം അടക്കമുള്ള ഔദ്യോഗിക പരിപാടികള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ ഉപവാസം. അതേസമയം കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാല്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ കര്‍ണ്ണാടകയിലെ ഹുബ്ലിയില്‍ ധര്‍ണ്ണനടത്തും. പ്രമേഹ രോഗത്തിന് ചികിത്സയില്‍ ആയതിനാലാണ് അദ്ദേഹം ഉപവാസം ധര്ണ്ണയാക്കിയത്.
പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം പൂര്‍ണ്ണമായും തടസ്സപ്പെട്ടതിനെതിരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി എം.പിമാരും പ്രതിഷേധിക്കുന്നത്.
പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി ഒരു പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ദളിത് വിഷയത്തില്‍ സ്വന്തം എം പിമാര്‍ തന്നെ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ പാര്‍ലമെന്റ് സ്തംഭനത്തിനെതിരെ പ്രതിഷേധിച്ച് പ്രതിഛായ വീണ്ടെടുക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്.
ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ലഖ്നൗവിലും നിതിന്‍ ഗഡ്കരി നാഗ്പൂരിലും ഉപവാസ സമരത്തില്‍ പങ്കെടുക്കും. കേന്ദ്രമന്ത്രിമാരും ബി.ജെ.പി എം.പിമാരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപവാസമിരിക്കും.
എന്നാല്‍ ഉപവാസ സമരം ഫോട്ടോയെടുക്കാനുള്ള പ്രദര്‍ശനം മാത്രമാണെന്നും മോദി സന്യാസത്തിനാണ് പോകേണ്ടതെന്നും കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചു.

COMMENTS