തൃശൂര്‍: ഇന്നു നടക്കുന്ന തൃശൂര്‍ പൂരത്തിന് വെടിക്കെട്ടിനുള്ള അനുമതി ലഭിച്ചു. പൂരത്തിന് പതിവുപോലെ വെടിക്കെട്ട് നടത്താമെന്ന് ജില്ലാ കളക്ട...
തൃശൂര്‍: ഇന്നു നടക്കുന്ന തൃശൂര്‍ പൂരത്തിന് വെടിക്കെട്ടിനുള്ള അനുമതി ലഭിച്ചു. പൂരത്തിന് പതിവുപോലെ വെടിക്കെട്ട് നടത്താമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നേരത്തെ സാമ്പിള്‍ വെടിക്കെട്ടിനിടെ അമിട്ട് പൊട്ടി 6 പേര്‍ക്ക് പരിക്കേറ്റതില്‍ പാറമേക്കാവ് ദേവസ്വത്തിനോട് ജില്ലാ കളക്ടര്‍ വിശദീകരണം തേടിയിരുന്നു.
കഴിഞ്ഞ ദിവസം നടന്ന സാമ്പിള്‍ വെടിക്കെട്ടിനിടെ അമിട്ട് താഴെ വീണ് പൊട്ടി അപകടമുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെടിക്കെട്ട് സാമഗ്രികളില്‍ അനുവദനീയമല്ലാത്ത പ്ലാസ്റ്റിക് ഷെല്ലുകള്‍ കണ്ടെത്തിയിരുന്നു.
പെസോ പരിശോധനയില്‍ ഇരുദേവസ്വങ്ങളുടെയും വെടിക്കെട്ട് സാമഗ്രികളിലൊന്നിലും നിരോധിത വസ്തുക്കള്‍ കണ്ടെത്തിയില്ല. അതിനാലാണ് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് വെടിക്കെട്ടിനുള്ള ലൈസന്‍സ് ജില്ലാ ഭരണകൂടം അനുവദിച്ചത്.
COMMENTS