മലപ്പുറം: ദേശീയപാത വികസനത്തിനായി സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള സമരത്തില്‍ സംഘര്‍ഷം. സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍...
മലപ്പുറം: ദേശീയപാത വികസനത്തിനായി സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള സമരത്തില്‍ സംഘര്‍ഷം. സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പൊലീസ് വീടുകളില്‍ കയറി മര്‍ദ്ദിച്ചെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
വേങ്ങരയിലെ എ.ആര് നഗറിലാണ് സംഘര്‍ഷമുണ്ടായത്.
റോഡില്‍ ടയറുകള്‍ കത്തിക്കുകയും ഈ തീ പടര്‍ന്ന് ദേശീയപാതയോട് ചേര്‍ന്ന സ്ഥലങ്ങളിലേക്ക് തീ പടരുകയും ചെയ്തു. പൊലീസ് ലാത്തി ചാര്‍ജ്ജില്‍ സ്ത്രീകളടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം തന്നെ പെലീസിനു നേരെ ശക്തമായ കല്ലേറുമുണ്ടായി. പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
അക്രമസംഭവങ്ങള്‍ നടക്കുമ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച സര്‍വ്വേ നടപടികള്‍ വീണ്ടും തുടരുകയാണ്. എന്ത് എതിര്‍പ്പുകളുണ്ടായാലും സര്‍വ്വേ നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
എന്നാല്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സമരസമിതിയല്ലെന്നും സമരസമിതി ഉദ്ദേശിച്ച ഇടത്തല്ല സമരം നടന്നതെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു. സമരവുമായി മുന്നോട്ടു പോകുമെന്നും സമര നേതാക്കള്‍ വ്യക്തമാക്കി.
COMMENTS