അഹമ്മദാബാദ്: 2002 ല്‍ ഗുജറാത്തില്‍ 97 പേര് കൊല്ലപ്പെട്ട നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ബി.ജെ.പി നേതാവും ഗുജറാത്തില്‍ മന്ത്രിയുമായിരുന്ന...
അഹമ്മദാബാദ്: 2002 ല്‍ ഗുജറാത്തില്‍ 97 പേര് കൊല്ലപ്പെട്ട നരോദ പാട്യ കൂട്ടക്കൊലക്കേസില്‍ ബി.ജെ.പി നേതാവും ഗുജറാത്തില്‍ മന്ത്രിയുമായിരുന്ന മായ കോട്നാനിയെ വെറുതെ വിട്ടു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് വെറുതെ വിടുന്നതെന്ന് ഗുജറാത്ത് ഹൈക്കോടതി പറഞ്ഞു. ഹര്ഷാ ദേവനി, എ.എസ് സപീയ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഈ കേസില്‍ വിചാരണ കോടതിയുടെ ശിക്ഷാവിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. നേരത്തെ വിചാരണ കോടതി ഈ കേസിലെ 29 പ്രതികളെ ശിക്ഷിച്ചിരുന്നു.
മായാ കോട്നാനി സംഭവത്തില്‍ നേരിട്ട് ഇടപെട്ടതിന് തെളിവില്ല. വിശ്വസനീയമായ സാക്ഷി മൊഴികള്‍ അല്ല ഹാജരാക്കിയതെന്നും കോടതി പറഞ്ഞു. കലാപത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. മായാ കോട്നാനി ഉള്‍പ്പെടെ 17 പേരെ കുറ്റവിമുക്തരാക്കിയിട്ടുണ്ട്. നരേന്ദ്രമോദി മന്ത്രിസഭയില്‍ വനിത ശിശുക്ഷേമ മന്ത്രിയായിരുന്നു മായ കോഡ്നാനി. ഈ കേസില്‍ ഇവര്‍ക്ക് 28 വര്‍ഷത്തെ കഠിന തടവാണ് വിചാരണ കോടതി വിധിച്ചിരുന്നത്.
അതേസമയം കേസിലെ പ്രതിയായ ബജ്രംഗ്ദള് നേതാവ് ബാബു ബജരംഗിയുടെ ശിക്ഷ കോടതി ശരിവച്ചു. ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരുന്നത്.
COMMENTS