കുവൈറ്റ്: നഴ്സിംഗ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയുടെയും നോര്‍ക്കയുടെയും പ്രതിനിധികള്‍ കുവൈത്ത് ആരോഗ്യമന്ത്രാലയത്തി...
കുവൈറ്റ്: നഴ്സിംഗ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയുടെയും നോര്‍ക്കയുടെയും പ്രതിനിധികള്‍ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഏജന്റുമാരെ തീര്‍ത്തും ഒഴിവാക്കിക്കൊണ്ട് നേരിട്ടുള്ള റിക്രൂട്ട്മെന്റ് എന്ന ആശയമാണു നോര്‍ക്ക, ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിലവിലെ റിക്രൂട്ട്മെന്റ് രീതികളില്‍ നിന്നും വ്യത്യസ്ഥമായതിനാല്‍ ഇക്കാര്യത്തില്‍ മന്ത്രി തലത്തിലുള്ള ചര്‍ച്ചകള്‍ അനിവാര്യമാണെന്ന നിലപാടാണു മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മാജിദ അല്‍ ഖത്താന്‍ അറിയിച്ചത്. എന്നാല്‍ തുടര്‍ നടപടികളിലൂടെ ഇക്കാര്യം സാധ്യമാകുമെന്ന പ്രതീക്ഷയും കുവൈത്ത് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ചു.
നിലവില്‍ നഴ്സുമാര്‍ക്ക് പുറമേ ഡോക്ടര്‍മാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ് അടക്കം ആയിരത്തിലധികം ഒഴിവുകള്‍ ഉള്ളതായും കുവൈറ്റ് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി ജീവ സാഗറുമായും സംഘം കൂടിക്കാഴ്ച നടത്തി. ഇരു ചര്‍ച്ചകളും ആശാവഹമായിരുന്നുവെന്ന് നോര്‍ക്ക റിക്രൂട്ട്മെന്റ് മേനേജര്‍ അജിത് കാളശേരി അറിയിച്ചു
COMMENTS