തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ വീണ്ടും പെന്ഷന് വിതരണം മുടങ്ങി. ഏപ്രില്‍ മാസത്തെ പെന്ഷന് ഇനിയും വിതരണം ചെയ്തിട്ടില്ല. അര്‍ഹരാ...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ വീണ്ടും പെന്ഷന് വിതരണം മുടങ്ങി. ഏപ്രില്‍ മാസത്തെ പെന്ഷന് ഇനിയും വിതരണം ചെയ്തിട്ടില്ല. അര്‍ഹരായവരുടെ പട്ടിക സംബന്ധിച്ച അവ്യക്തതയാണ് പെന്ഷന് വിതരണം മുടങ്ങാന്‍ കാരണം.
പെന്ഷന് വിതരണം മുടങ്ങാതിരിക്കാന്‍ വലിയ ജാഗ്രതയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ജൂലൈ വരെ മുടക്കം കൂടാതെ വിതരണം ചെയ്യാനുള്ള പണം സഹകരണ വകുപ്പിനെ ഏല്പിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ ആദ്യവാരം കിട്ടേണ്ട പെന്ഷന് ഇനിയും കിട്ടിയിട്ടില്ല. ഇതിനായുള്ള പണം ബാങ്കുകളില്‍ എത്തിയിട്ടുമില്ല. 272 പേര്‍ക്ക് മാര്‍ച്ച് മാസത്തെ പെന്‍ഷനും കിട്ടാനുണ്ട്.
പുതിയ നടപടിക്രമമനുസരിച്ച് ഓരോ മാസവും അര്‍ഹരായവരുടെ പുതിയ പട്ടിക കെ.എസ്.ആര്.ടി.സി സഹകരണവകുപ്പ് രജിസ്റ്റാര്‍ക്ക് കൈമാറണം. ഈ പട്ടിക അനുസരിച്ചാണ് സഹകരണവകുപ്പ് പെന്ഷന് തുക ബാങ്കുകളില്‍ എത്തിക്കുന്നത്.
എന്നാല്‍ കെ.എസ്.ആര്.ടി.സിയുടെ നടപടികളില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും, അര്‍ഹരായവരുടെ പട്ടിക നേരത്തെ തന്നെ കൈമാറിയിട്ടുണ്ടെന്നുമായിരുന്നു എം.ഡി ടോമിന് തച്ചങ്കരിയുടെ വിശദീകരണം.
എന്നാല്‍ കെ.എസ്.ആര്.ടി.സി കൈമാറിയ പട്ടികയില്‍ അവ്യക്തകള്‍ ഉണ്ടായിരുന്നെന്നും, തെറ്റുകള്‍ പരിഹരിച്ച പട്ടിക രണ്ട് ദിവസം മുന്‍പ് മാത്രമാണ് കിട്ടിയതെന്നുമാണ് സഹകരണ വകുപ്പിന്റെ മറുപടി. ഈ പ്രശ്നത്തില്‍ കെ.എസ്.ആര്.ടി.സിയും സഹകരണവകുപ്പും പരസ്പരം പഴിചാരി തലയൂരാനുള്ള ശ്രമത്തിലാണ്.
COMMENTS