ചെന്നൈ: കാവേരി മാനേജ്മെന്റ് ബോര്ഡിനായുള്ള അണ്ണാ ഡി.എം.കെ സമരം ഒത്തുകളിയാണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡ...
ചെന്നൈ: കാവേരി മാനേജ്മെന്റ് ബോര്ഡിനായുള്ള അണ്ണാ ഡി.എം.കെ സമരം ഒത്തുകളിയാണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന നിരാഹാര സമരത്തില്‍ മദ്യവും ബിരിയാണിയും വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതോടെ പാര്‍ലമെന്റിനകത്തും പുറത്തും എ.ഐ.എ.ഡി.എം.കെ നടത്തുന്ന സമരം വെറും പ്രഹസനമാണെന്ന കാര്യം വ്യക്തമാകുന്നു.
വെല്ലൂര്‍, കോയമ്പത്തുര്, സേലം എന്നിവിടങ്ങളിലാണ് നിരാഹാര സമരക്കാര്‍ക്കായി ബിരിയാണി വിളമ്പിയത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു മണിവരെയായിരുന്നു സമരം. സംസ്ഥാനമൊട്ടാകെ നടന്ന സമരത്തിന് എ.ഐ.എ.ഡി.എം.കെ മന്ത്രിസഭ ഒന്നടങ്കം പിന്തുണ നല്‍കിയിരുന്നു. മന്ത്രിമാരും പാര്‍ട്ടി നേതാക്കളും സംസ്ഥാനത്തുടനീളം ഓടിനടന്ന് സമരത്തില്‍ പങ്കെടുത്തു.
സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് ബിരിയാണിയും മദ്യവും അകത്താക്കുന്നത്. ഇത് സമരത്തിലേക്ക് ആളെക്കൂട്ടാനുള്ള തന്ത്രം കൂടിയായും കണക്കാക്കുന്നുണ്ട്.

COMMENTS