ന്യൂഡല്‍ഹി: കത്വ കൂട്ട ബലാത്സംഗ കേസില്‍ പെണ്‍കുട്ടി അതിക്രമത്തിന് ഇരയായ ദേവാലയത്തില്‍ നിന്ന് കണ്ടെത്തിയ തെളിവുകള്‍ പ്രതികളുടേത് തന്നെയെന്...
ന്യൂഡല്‍ഹി: കത്വ കൂട്ട ബലാത്സംഗ കേസില്‍ പെണ്‍കുട്ടി അതിക്രമത്തിന് ഇരയായ ദേവാലയത്തില്‍ നിന്ന് കണ്ടെത്തിയ തെളിവുകള്‍ പ്രതികളുടേത് തന്നെയെന്ന് തെളിഞ്ഞു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ തലമുടി, രക്തസാമ്പിളുകള്‍ എന്നിവ ഡി.എന്‍.എ പരിശോധനയില്‍ പ്രതികളുടേത് എന്ന് വ്യക്തമായതായി ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ രക്ത സാമ്പിളും പ്രതികളില്‍ ഒരാളുടേതാണെന്ന് പരിശോധയില്‍ തെളിഞ്ഞു.
പതിനാല് തെളിവുകളാണ് പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്കായി ശേഖരിച്ചിരുന്നത്. പൊലീസ് കണ്ടെത്തിയ പെണ്‍കുട്ടിയുടെ ഫ്രോക്ക് സോപ്പ് ഉപയോഗിച്ച് കഴുകിയ നിലയിലായിരുന്നു. എന്നാല്‍ അതില്‍ ഒരു തുള്ളി രക്തക്കറ അവശേഷിച്ചിരുന്നുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ആ രക്ത സാമ്പിളും പ്രതികളില്‍ ഒരാളുടേത് എന്ന് പരിശോധനയില്‍ തെളിഞ്ഞതായി ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

COMMENTS