ന്യൂഡല്‍ഹി: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ 180 വിദ്യാര്‍ത്ഥികളേയും പുറത്താക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഇതു സംബന്ധിച്ച സംസ്ഥാന സ...
ന്യൂഡല്‍ഹി: കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ 180 വിദ്യാര്‍ത്ഥികളേയും പുറത്താക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഇതു സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി. സര്‍ക്കാര്‍ നടപടി നിയമ വിരുദ്ധമാണെന്നും കോടതി ഉത്തരവ് മറികടക്കാന്‍ സംസ്ഥാനം ശ്രമിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഈ നിര്‍ദ്ദേശം. ജസ്റ്റീസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
എന്നാല്‍ ഇന്ന് സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുന്നതിനു മുന്‍പ് തിരക്കിട്ട് നിയമസഭയില്‍ ഇന്നലെ രണ്ടു മെഡിക്കല്‍ കോളേജുകളിലെയും പ്രവേശനം സാധൂകരിക്കാനുള്ള കേരള മെഡിക്കല്‍ കോളേജ് പ്രവേശനം സാധൂകരിക്കല്‍ ബില്‍ ഏകകണ്ഠേന പാസാക്കിയിരുന്നു.
എന്നാല്‍ കണ്ണൂര്‍, കരുണ ബില്ല് ഓര്‍ഡിനന്‍സ് മാത്രം ആണെന്ന സുപ്രീം കോടതി നിരീക്ഷണം സാങ്കേതികത്വം മാത്രമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. നിയമസഭയുടെ അംഗീകാരത്തോടെ ഓര്‍ഡിനന്‍സ് നിയമം ആയി കഴിഞ്ഞു. എന്നാല്‍ കോടതി പറയുന്നത് അനുസരിക്കാന്‍ തയ്യാറാണെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അഭിപ്രായപ്പെട്ടു.
COMMENTS