തിരുവനന്തപുരം: കൈരളി ടിവിയിലെ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റും കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സെക്രട്ടറിയുമായ ശ്രീകല പ്രഭാകര്‍ നിര...
തിരുവനന്തപുരം: കൈരളി ടിവിയിലെ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റും കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സെക്രട്ടറിയുമായ ശ്രീകല പ്രഭാകര്‍ നിര്യാതയായി. 48 വയസ്സായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാളെ വൈകിട്ട് മണ്ണന്തലയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കുമെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു.
നേരത്തേ തിരുവനന്തപുരം ദൂരദര്ശന് ഉള്‍പ്പെടെ സ്ഥാപനങ്ങളില്‍ ശ്രീകല പ്രവര്‍ത്തിച്ചിരുന്നു.
COMMENTS