കൊച്ചി: ഇന്ത്യയിലെ തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകന് ജയരാജും മലയാളത്തിന്റെ പ്രിയനടന് മോഹന്‍ലാലും ഇതുവരെ ഒന്നിച്ചിട്ടില്ല. അത് തന്റെ കു...
കൊച്ചി: ഇന്ത്യയിലെ തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകന് ജയരാജും മലയാളത്തിന്റെ പ്രിയനടന് മോഹന്‍ലാലും ഇതുവരെ ഒന്നിച്ചിട്ടില്ല. അത് തന്റെ കുറ്റം കൊണ്ടാണെന്ന് ജയരാജ് പറയുന്നു. നേരത്തെ മോഹന്‍ലാലുമായി ഒരു സിനിമ തീരുമാനിച്ചിരുന്നെങ്കിലും അത് നടക്കാതെ പോകുകയായിരുന്നുവെന്ന് ജയരാജ് പറയുന്നു.
ദേശാടനത്തിന് ശേഷം മോഹന്‍ലാലിന്റെ കമ്പനി എനിക്ക് ഒരു സിനിമ ഓഫര്‍ ചെയ്യുകയായിരുന്നു. മഴയുടെ പശ്ചാത്തലത്തില്‍ ഒരു സിനിമ ചെയ്യാനായിരുന്നു ആലോചിച്ചത്. കോസ്റ്റ്യൂം വരെ വാങ്ങിവച്ചിരുന്നു. പാട്ടുകളുടെ റെക്കോര്‍ഡും നടന്നിരുന്നു. പക്ഷേ എന്റെ ജീവിതത്തിലുണ്ടായ ഒരു പ്രത്യേക സാഹചരചര്യത്തില് ആ സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല. അത് അദ്ദേഹത്തിന് വിഷമമുണ്ടാക്കിയിട്ടുണ്ടാകും. പിന്നീട് പല തിരക്കഥകളും അദ്ദേഹത്തിന് നല്‍കിയെങ്കിലും എന്തുകൊണ്ടോ അത് മുന്നോട്ടുപോയില്ലെന്ന് ജയരാജ് പറയുന്നു. അന്ന് സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം കുടുംബവുമൊത്ത് ദക്ഷിണാഫ്രിക്കയില്‍ ആയിരുന്നു. അവിടെ നിന്ന് സിനിമ ചെയ്യാനായി അദ്ദേഹം മടങ്ങി വരികയായിരുന്നു. ഇവിടെ എത്തിയപ്പോഴാണ് സിനിമ ഉപേക്ഷിച്ചത് അദ്ദേഹം അറിയുന്നത്. നേരത്തെ ഒന്ന് പറയാമായിരുന്നില്ലേ എന്നു മാത്രമാണ് അദ്ദേഹം ചോദിച്ചത്. തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റുകൊണ്ടാണ് അത് നടക്കാതെ പോയതെന്നും അദ്ദേഹം തയ്യാറാണെങ്കില്‍ ഇനിയും സിനിമ ചെയ്യാന്‍ തയ്യാറാണെന്നും ജയരാജ് വ്യക്തമാക്കി.

COMMENTS