തിരുവനന്തപുരം: പാപ്പനംകോട് കെ.എസ്.ആര്.ടി.സി സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പില്‍ തീപിടുത്തമുണ്ടായി. ഗാരേജില്‍ ഉപയോഗശൂന്യമായ ടയറുകളും മറ്റും സൂ...
തിരുവനന്തപുരം: പാപ്പനംകോട് കെ.എസ്.ആര്.ടി.സി സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പില്‍ തീപിടുത്തമുണ്ടായി. ഗാരേജില്‍ ഉപയോഗശൂന്യമായ ടയറുകളും മറ്റും സൂക്ഷിച്ചിരുന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത്. സമീപത്തുണ്ടായിരുന്ന മറ്റു വസ്തുക്കളിലും തീ പിടിച്ചു.
ടയറു കത്തിയതിനാല്‍ കറുത്ത പുക ക്രമാതീതമായി ഉയര്‍ന്നു. അഗ്നിശമന സേന എത്തി കൂടുതല്‍ സ്ഥലത്തേക്ക് തീപടരാതിരിക്കാനുള്ള ശ്രമം തുടരുകയാണ്.
വര്‍ക്ക് ഷോപ്പിലെ ഇരുമ്പ് മുറിക്കുന്ന കട്ടറില്‍ നിന്നും തീപ്പൊരി വീണതാകാം തീപടരാന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

COMMENTS