വാഷിങ്ടണ്‍: അമേരിക്കയില്‍ ഈല്‍ നദിയില്‍ കാണാതായ മലയാളി ദമ്പതികളില്‍ സൗമ്യ(38) യുടെ മൃതദേഹം കണ്ടെത്തി. സന്ദീപ് തോട്ടപ്പിള്ളി, മക്കളായ സ...
വാഷിങ്ടണ്‍: അമേരിക്കയില്‍ ഈല്‍ നദിയില്‍ കാണാതായ മലയാളി ദമ്പതികളില്‍ സൗമ്യ(38) യുടെ മൃതദേഹം കണ്ടെത്തി.
സന്ദീപ് തോട്ടപ്പിള്ളി, മക്കളായ സിദ്ധാന്ത്(12), സാച്ചി (ഒന്‍പത്) എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
മുനമ്പത്തുനിന്ന് ഗുജറാത്തിലെ സൂറത്തിലെത്തിതാണു സന്ദീപിന്റെ കുടുംബം. 15 വര്‍ഷമായി സന്ദീപ് യുഎസിലാണ്. എറണാകുളം കാക്കനാട് പടമുകള്‍ ടൗണ്‍ഷിപ്പിലെ അക്ഷയയില്‍ സോമനാഥപിള്ളയുടെയും രത്നലതയുടെയും മകളാണ് സൗമ്യ.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കനത്തമഴയില്‍ ഹൈവേ 101 ല്‍ നിന്ന് തെന്നി ഈല്‍ നദിയിലേക്ക് മറിയുകയായിരുന്നു. വാഹനം കണ്ടെത്താനായിട്ടില്ല. ഏപ്രില്‍ അഞ്ചിനാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ച മെറുണ്‍ ഹോണ്ട പൈലറ്റ് വാഹനം ഒഴുകിപ്പോവുകയായിരുന്നു.
COMMENTS