തിരുവനന്തപുരം: സാധാരണക്കാരായ രോഗികളെ ബുദ്ധിമുട്ടിലാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം നാലാം ദിവസത്തിലേക്ക് കടന്നു. സ്പെഷ്...
തിരുവനന്തപുരം: സാധാരണക്കാരായ രോഗികളെ ബുദ്ധിമുട്ടിലാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം നാലാം ദിവസത്തിലേക്ക് കടന്നു. സ്പെഷ്യാലിറ്റി ഒ.പികള്‍ പൂര്‍ണ്ണമായും മുടങ്ങി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വെള്ളിയാഴ്ച മുതല്‍ അടഞ്ഞുകിടക്കുകയാണ്. കരാര്‍ ഡോക്ടര്‍മാരേയും മെഡിക്കല്‍ വിദ്യാര്‍ഥികളേയും നിയോഗിച്ചുള്ള ജനറല്‍ ഒ.പികള്‍ ജില്ലാ ജനറല്‍ ആശുപത്രികളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ സമരത്തെ നേരിടാന്‍ കൂടുതല്‍ ശക്തമായ നടപടികളിലേക്ക് കടക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. അതിനായി അനധികൃത അവധിയിലുള്ള ഡോക്ടര്‍മാരുടെ പട്ടിക ആരോഗ്യവകുപ്പ് ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.
അതേസമയം സമരത്തിലുള്ള ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്താല്‍ കൂട്ട രാജിക്കൊരുങ്ങും എന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. അതിനായി കെ.ജി.എം.ഒ.എ സംസ്ഥാന സമിതി നാളെ തിരുവനന്തപുരത്ത് യോഗം ചേരും. ബുധനാഴ്ച മുതല്‍ കിടത്തി ചികിത്സയും അവസാനിപ്പിക്കുമെന്നാണ് ഡോക്ടര്‍മാരുടെ ഭീഷണി.
എന്നാല്‍ ഐ.എം.എ ഇടപെട്ടുള്ള അനുനയശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. സമരം ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ രോഗികളെ അത് കൂടുതല്‍ പ്രതികൂലമായി ബാധിക്കുമെന്നുമുറപ്പാണ്.
COMMENTS