കൊച്ചി: മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിനു ശേഷം രാഹുല്‍.ജി.നായര്‍ ഡാകിനി എന്ന ചിത്രവുമായി...
കൊച്ചി: മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിനു ശേഷം രാഹുല്‍.ജി.നായര്‍ ഡാകിനി എന്ന ചിത്രവുമായി വരുന്നു. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
രാഹുല്‍.ജി.നായര്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, അലന്‍സിയര്‍, ഇന്ദ്രന്‍സ്, പോളി വത്സന്, സേതുലക്ഷ്മി എന്നിവരെക്കൂടാതെ സുഡാനി ഫ്രം നൈജീരിയയില്‍ ഉമ്മമാരായി അഭിനയിച്ച ബാലുശ്ശേരി സരസ, ശീലത ശ്രീധരന് തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
COMMENTS